ശങ്കരനാരായണന്‍ മലപ്പുറം
My blogs
Blogs I follow
Gender | Male |
---|---|
Location | മുണ്ടുപറമ്പ് (മലപ്പുറം), കേരളം, India |
Introduction | പുളിയത്തില്‍ വള്ളി എന്ന തിയ്യത്തിയുടെയും കള്ളുചെത്തുകാരനും തെങ്ങുകേറ്റത്തൊഴിലാളിയുമായിരുന്ന പരേതനായ തച്ചഞ്ചേരി തെയ്യുണ്ണി എന്ന തിയ്യന്റെയും ഏഴാമത്തെ മകന്‍. താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ തസ്തികയില്‍ നിന്നു 2010 മാര്‍ച്ചില്‍ വിരമിച്ചു. ഒരു ഭാര്യ, മൂന്നു മക്കള്‍-ഒരു പെണ്ണും രണ്ടാണും. നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധമെന്നുള്ള വാദം കല്ലുവച്ച നണയാണെന്നു വിശ്വസിക്കുന്നവന്‍. സമൂഹം ഇപ്പോഴും ജീര്‍ണ്ണതയുടെ ചെളിക്കുണ്ടിലാണെങ്കിലും സ്‌നേഹം,കാരുണ്യം,സാഹോദര്യം, മാനവികത തുടങ്ങിയ നല്ല ഗുണങ്ങള്‍ വര്‍ദ്ധിച്ചു എന്നു വിശ്വസിക്കുന്നവന്‍. ജാതിയിലും മതത്തിലും വിശ്വാസമില്ല. പക്ഷേ, ദൈവത്തില്‍ വിശ്വാസമുണ്ട്. മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു എന്നു വിശ്വസിക്കുന്നതിനോടൊപ്പം ഇവയിലൊക്കെയും ജാതിയുമിരിക്കുന്നു എന്നും വിശ്വസിക്കുന്നു. നിഷ്പക്ഷമല്ല എന്റെ പക്ഷം. എനിക്ക് എന്റേതായൊരു പക്ഷമുണ്ട്. ശ്രീബുദ്ധന്‍, ബാബാസാഹേബ് ഡോ:ബി.ആര്‍.അംബേദ്കര്‍, ശ്രീനാരായണ ഗുരു എന്നിവര്‍ എന്റെ പ്രധാനപ്പെട്ട മൂന്നു ഗുരുക്കന്മാര്‍. ഈ ഗുരുക്കന്മാരുടെ ആശയങ്ങളില്‍ നിന്നു ഊര്‍ജ്ജം ഉള്‍ക്കൊണ്ടുകൊണ്ട് പത്ര-മാധ്യമങ്ങളില്‍ എഴുതുന്നു. പറയാനുള്ളത് പച്ചയായി പറയുക എന്നതാണ് രീതി. ഭാഷ പരുക്കനും പലപ്പോഴും 'സംസ്‌കാര ശൂന്യവും'ആയിരിക്കും. ഈ.എം.എസിനെയടക്കമുള്ളവരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് എഴുതുന്ന ഇടതുപക്ഷ അനുഭാവി. |
Interests | വായന, എഴുത്ത്, മനസ്സിന് ഇഷ്ടപ്പെട്ടവരോട് കാര്യമായും അതിലേറെ കളിയായുമുള്ള സംസാരം എന്നിവയില്‍ താല്പര്യം. |