ഏകാകി

My blogs

About me

Gender MALE
Industry Technology
Occupation Software Engineer
Location Al Ghusais, Dubai, United Arab Emirates
Introduction വലിയ തലയും (ബുദ്ധിയുടെ വലിപ്പമാണെങ്കില്‍ സഹിക്കാം... ഇതിപ്പോ!), ചെറിയ ശരീരവും (തടി അല്പം കൂടുതലാണേ!) ചേര്‍ന്ന ഒരു ഗുരുവായൂര്‍ സ്വദേശി‍. സംഗീതം, സാഹിത്യം എന്നിവ ഇഷ്ടപ്പെടുന്ന, എന്നാല്‍ അതില്‍ അശ്ശേഷം ജ്ഞാനമില്ലാത്ത; ഐ.ടി ലോകത്ത് രണ്ട് കാലില്‍ നില്‍ക്കാന്‍ പെടാപാടു പെടുന്നവന്‍. സാധാരണക്കാരായ മാതാപ്പിതാക്കളുടെ ആറുമക്കളില്‍ ഏറ്റവും ഇളയ തലതെറിച്ച സന്തതി. ഭാര്യയുടെ സൈക്കോളജി പരീക്ഷണങ്ങളില്‍ സ്വന്തം ഐഡന്റ്റിറ്റി മറന്നു പോകുന്ന ഒരു പാവം പതി. പിന്നെ കൂട്ടുകാര്‍ക്കിടയില്‍ 'human being' (അല്പം വട്ടനാണെന്ന് സാരം) അല്ലാത്തവന്‍.
Interests ഫോട്ടോഗ്രാഫി തന്നെ പ്രധാനം. പിന്നെ ടെക്നോളജി ഇഷ്ട വിഷയമാണ്, ഒപ്പം സംഗീതവും. ചെവിയില്‍ ഇയര്‍ഫോണില്ലാതെ എന്നെ കാണുക വളരെ കുറവാണ്.
Favorite Movies ഞാന്‍ ഒരു മൂവി ഫ്രീക്ക് അല്ല. ഒരേ കാര്യം കുറെ നേരം ചെയ്യുന്നതും, കാണുന്നതും, കേള്‍ക്കുന്നതും എനിക്കിഷ്ടമല്ല. പിന്നെ സിനിമകള്‍ ഒക്കെ ചോദിച്ചാല്‍! കാഴ്ച, പെരുമഴക്കാലം, പഴയ മോഹന്‍ലാല്‍ സിനിമകള്‍, ആമിര്‍ ഖാന്‍ സിനിമകള്‍ പിന്നെ ശ്രീനിവാസന്റെ സിനിമകള്‍... അങ്ങിനെ പോകുന്നു ലിസ്റ്റ്
Favorite Music നല്ല മെലഡി ഹിന്ദി, തമിഴ്, മലയാളം പാട്ടുകള്‍... ഇഗ്ലീഷ് മൊത്തം ഒരു പത്തോളം പാട്ടുകള്‍... നല്ല മൂഡിലാണേല്‍ ഒരു അടിച്ചു പൊളിയും ആവാം...
Favorite Books ബഷീറിന്റെ ഒരാരധകനാണ്... പിന്നെ ഐ.ടി സംബന്ധമായ പുസ്തകങ്ങള്‍... അതിനു തന്നെ സത്യത്തില്‍ സമയം ഇല്ല. പിന്നെ കാശു ചെലവില്ലാതെ മലയാളം ബ്ലോഗുകള്‍ പരിമിതമായ സമയത്തില്‍ വായിക്കാന്‍ ശ്രമിക്കാറുണ്ട്.