viddiman

My blogs

Blogs I follow

About me

Gender MALE
Location irinjalakuda, kerala, India
Introduction മഹാകാവ്യം ബ്ലോഗിലെഴുതി ഞാന്‍ കാത്തിരുന്നു. ഒരു ദിവസം, ഒരാഴ്ച്ച , ഒരു മാസം... ങ്ങേ ഹെ ! ഒരാളു പോലും തിരിഞ്ഞു നോക്കിയില്ല. എന്തു ചെയ്യും ? ഞാന്‍ തലപുകഞ്ഞാലോചിച്ചു. അവസാനം ബള്‍ബു മിന്നി : അണ്ടന്‍, അടകോടന്‍, മുള്ള്, മുരട്, മൂര്‍ഖന്‍പാമ്പ്... തുടങ്ങിയ സകലമാന സര്‍‌വകലാവല്ലഭന്‍‌മാരുമെഴുതിയ സകല ചവറുകളിലും ഞാന്‍ അഭിനന്ദനമെഴുതി. മലയാളത്തില്‍ വാക്കുകള്‍ പോരെന്നു തോന്നിയപ്പോള്‍ ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലും തെലുങ്കിലും പേരറിയാത്ത മറ്റനേകം ഭാഷകളിലും കൈയയച്ച് അഭിനന്ദനങ്ങളയച്ചു. അത്ഭുതം ! അതാ തിരിച്ചിങ്ങോട്ടും അഭിനന്ദനപ്രവാഹങ്ങള്‍ !! എന്റെ സൃഷ്ടികള്‍ ലോകോത്തരമാണെന്നും ഞാന്‍ ആലോകമഹാസാഹിത്യകാരനാണെന്നും വായിച്ച് ഞാന്‍ കോള്‍മയിര്‍ കൊണ്ടു. ഒടുവില്‍, രാജാവ് നഗ്നനാണെന്നു പണ്ടു വിളിച്ചു പറഞ്ഞ ആ കുട്ടി ( അതിശയം ! അവനിപ്പോഴും വളര്‍ന്നിട്ടില്ല ! ) ഞങ്ങളുടെ മുന്നിലൂടെ കടന്നു പോയി. " എന്തൊരു നാറ്റം ! ഒന്നു കുളിച്ചൂടെ ? ! " അവന്‍ ഞങ്ങളെ ചീത്ത വിളിച്ചു. ഞങ്ങള്‍ സ്വയം നോക്കി : ശരിയാണ് .. ! പരസ്പരം ചൊറിഞ്ഞു ചൊറിഞ്ഞ് മേലാകെ, ചലം നിറഞ്ഞ, ദുര്‍ഗന്ധം വമിക്കുന്ന വണ്ടന്‍ ചൊറികള്‍ - ബ്ലോഗ് ചൊറികള്‍ !!!!!