അസ്‌മ | asmah

My blogs

About me

Location കേരള
Introduction ജനിച്ചതും പഠിച്ചതും കിഴക്കന്‍ ഏറനാട്ടില്‍. ജീവിത സമരത്തിലേര്‍പ്പെട്ടിരിക്കുന്നത്‌ സാമൂതിരിയുടെ തട്ടകമായ കോഴിക്കോട്ട്‌. അക്ഷരങ്ങളോടും അടുക്കളയോടുമുള്ള സമരമാണത്‌.വായനയോടും എഴുത്തിനോടും പ്രണയം തോന്നിയിരുന്നത്‌ മുന്‍ജന്മത്തില്‍. എല്ലാം ചാലിയാറിന്റെ മലവെള്ളപ്പാച്ചിലിനൊപ്പം അറബിക്കടലിലെത്തി. പൂപ്പല്‍പിടിക്കാതെ പോയ ചില അക്ഷരങ്ങള്‍ പൊടിതട്ടി എടുക്കണമെന്ന മോഹവുമായാണ്‌ സൈബര്‍ലോകത്ത്‌ എത്തിയത്‌. ഡോക്‌ര്‍ ആവണമെന്ന ഒരു സ്വപ്‌നവും കണ്ടതോര്‍ക്കുന്നു. എല്ലാം പ്രണയത്തിനും പരിണയത്തിനുമിടയില്‍ നഷ്‌ടസ്വപ്‌നങ്ങളുടെ വാര്‍ഷികങ്ങള്‍ കൊണ്ടാടുന്നു. നിരാശയില്ല. സ്‌നേഹത്തിനും മാതൃത്വത്തിനും വിലയിട്ടാല്‍ ആ സ്വപ്‌നങ്ങള്‍ എത്രയോ നിസാരം. സാങ്കേതികമായ സാക്ഷരതയില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നതേയുള്ളൂ. പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക്‌ പോലും നന്ദിവാക്ക്‌ പറയാന്‍ കഴിയുന്നില്ല. ക്ഷമിക്കുക.... മനസിലുണ്ട്‌ നന്ദി, നിറയെ