alexander

My blogs

About me

Introduction നിന്നെ സൃഷ്ടിച്ച ദൈവത്തില്‍ വിശ്വസിക്കുക. ദൈവം നിനക്ക് കഴിവുകള്‍ നല്കിയിട്ടുന്ടെന്നോര്‍ക്കുക. നിന്റെ പ്രയത്നഫലം നിനക്ക് ലഭിക്കും. ജനിപ്പിച്ച മാതാപിതാക്കളെ മറക്കരുത്, അവരോടുള്ള കടമ നിറവേറ്റുക. നിന്നെ നീയായിത്തീരാന്‍ സഹായിച്ച ഒരു സമൂഹമുന്ടെന്നോര്‍ക്കുക. സമൂഹത്തോടുള്ള ബാധ്യത നിറവേറ്റുക. നിന്റെ സഹായമര്‍ഹിക്കുന്നവനില്‍ നിന്ന് മുഖം തിരിക്കരുത്. എല്ലാ മനുഷ്യരെയും സ്നേഹിക്കാന്‍ ശീലിക്കുക, എല്ലാറ്റിനെയും കീഴടക്കുന്ന ശക്തിയാണ് സ്നേഹം. സത്യത്തിലും നീതിയിലും നന്മയിലും ഉറച്ചു നില്‍ക്കുക. ജീവിതാവസാനത്തെക്കുറിച്ചുള്ള ചിന്ത തിന്മയില്‍ നിന്ന് നിന്നെ പിന്തിരിപ്പിക്കട്ടെ. ആരെയും നോവിക്കാതെയുള്ള, കഴിയുന്നത്ര നന്മകള്‍ ചെയ്യുന്ന സഫലമായ ഒരു ജീവിതത്തിനു അശ്രാന്തം പരിശ്രമിക്കുക. ഇപ്പോഴും പ്രസന്നനാകുക, പുഞ്ചിരിക്കുക. അലക്സാണ്ടര്‍ ആന്റണി