Sarija Sivakumar

My blogs

About me

Industry Technology
Occupation Database Administrator
Location Trivandrum, Kerala, India
Introduction എന്‍റെ അക്ഷരങ്ങള്‍ കടല്‍ പോലെയാകണം: ആഴങ്ങളില്‍ അത്ഭുതങ്ങള്‍ ഒളിപ്പിക്കുന്ന അപാരമായ ശാന്തതയുടെ ആഴക്കടലും പിന്നെ തിരകള്‍ ശബ്ദം വച്ച്‌ ഓടിക്കളിക്കുന്ന തീരക്കടലും; അങ്ങനെയാകണം എന്‍റെ അക്ഷരങ്ങള്‍ ധ്വനിപ്പിക്കുന്ന ലോകം . എന്‍റെ അക്ഷരങ്ങള്‍ കാറ്റു പോലെയാകണം: വന്‍മരങ്ങളെ കടപുഴക്കുന്ന കൊടുങ്കാറ്റായും പിന്നെ അരുമയായ്‌ തഴുകി കടന്നു പോകുന്ന വയല്‍ക്കാറ്റായും; അങ്ങനെയാകണം എന്‍റെ അക്ഷരങ്ങള്‍ ധ്വനിപ്പിക്കുന്ന ലോകം . എന്‍റെ അക്ഷരങ്ങള്‍ മഴ പോലെയാകണം: ഒരു ചാറ്റല്‍ മഴപോലെ പെയ്തു തുടങ്ങി പിന്നെ തിരിമുറിയാതെ പെയ്യുന്ന തിരുവാതിര ഞാറ്റുവേല പോലെയും; അങ്ങനെയാകണം എന്‍റെ അക്ഷരങ്ങള്‍ ധ്വനിപ്പിക്കുന്ന ലോകം . എന്‍റെ അക്ഷരങ്ങള്‍ മഞ്ഞു പോലെയാകണം: കട്ടികൂടുന്തോറും ധവളിമയേറുന്ന, പിന്നെ ഒരു വെയിലില്‍ ഇല്ലാതെയാകുന്ന... അതെ അങ്ങനെയാകണം എന്‍റെ ലോകവും.
Interests To buy http://dcbookshop.net/ :)