ഗൗരിനാഥന്‍
My blogs
Gender | Female |
---|---|
Industry | Non-Profit |
Location | - ത്രിശ്ശൂര്‍, രാജസ്ഥാന്‍/ കേരളം, India |
Introduction | എല്ലാത്തിനോടും ഇഷ്ടം,പുല്ലിനോടും പുല്ചാടിയോടും സ്നേഹം...ഒരു കുട്ടി കലഹം..ഒരു സ്വപ്നതുണ്ട്... എന്നിങ്ങനെ അനിര്‍വചനീയമായഎന്തെക്കയോ ആണ് ഞാന്‍ .......................................................... കടന്നു പോയ വഴികളില്‍ ഹൃദയത്തെ സ്പര്‍ശിച്ച കാഴ്ചകള്‍ .... ചിലത് മായാത്തതായിരുന്നു, ചിലത് മായക്കാഴ്ച്ചകളും ... എന്നും എന്നെ വിസ്മയിപ്പിക്കുന്ന എന്റെ അമ്മയില്‍ നിന്നു തന്നെ ഞാന്‍ തുടങ്ങുന്നു ,ജനനം പോലെ തന്നെ അമ്മയില്‍ നിന്നു തന്നെ ആകട്ടെ ഈ ബ്ലോഗന്റെ തുടക്കവും അമ്മ... അമ്മ നടക്കുന്ന വഴികളില്‍ ഞാന്‍ ആയിരം ജിവികളെ കാണാറുണ്ട്...അമ്മ പറയും നീ കാണുന്നുണ്ടോ മോളെ ആ കുഞ്ഞു പുല്ചാടിയെ ...ശരിയാണല്ലോ അവിടെ ഒരു കുഞ്ഞു പുല്‍ച്ചാടി എന്നെ നോക്കി ചിരിക്കുന്നു.അപ്പോഴാണ് അമ്മ ഒറ്റക്ക് നടന്നു സംസാരിക്കുന്നതിന്റെ രഹസ്യം എനിക്ക് പിടികിട്ടി തുടങ്ങിയത്. അങ്ങിനെ ഒരുപാടു ജീവികളുടെ സന്തോഷം ഞാനും കണ്ടുപിടിച്ചു . പിന്നീട് ഒറ്റക്ക് നടന്നു സംസാരിക്കുന്നതിനു ഞാനും പരിഹസിക്കപ്പെട്ടു..... കൂടുതല്‍ കാഴ്ച്ചകളുമായി ഈ ബ്ലോഗില്‍ ഞാന്‍ ഉണ്ടാകും ..... If you can't read this blog, please install malayalam font AnjaliOldLipi |
Interests | പാട്ട്, വായന, മൃഗങ്ങളുമായി കളിക്കുക, അവരെ നോക്കിയിരിക്കുക, മരങ്ങള്‍ വച്ചു പിടിപ്പികുക, അവയെ പറ്റിയുള്ള അറിവുകള്‍ ശേഖരികുക, കുട്ടികളുമായി കളിക്കുക, യാത്രകള്- പ്രത്യേകിച്ചു കാട്ടിലേയ്ക്ക്, എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ ഒപ്പമുണ്ടെങ്കില്‍ വളരെ സന്തോഷം |
Favorite Movies | നല്ല സിനിമകള്‍ കാണാറുണ്ട്, പദ്മരാജന്റെ എല്ലാ സിനിമകളും ഇഷ്ടമാണ്, ചില്ല്, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍, കാഴ്ച, black( hindi), life is beutiful(italylan) Shakespeare in love, Enchanted എന്ന് തുടങ്ങി സയന്‍സ് ഫിക്ഷന്‍ അല്ലാത്ത ഇംഗ്ലീഷ് സിനിമകളും ഇഷ്ടമാണ് |
Favorite Music | പാട്ടായാല്‍ മതി..ഇഷ്ടപെട്ട ആള്‍ മൂളിയാല്‍ അതു തേനൂറും സംഗീതമെന്നാണ് എന്റെ തോന്നല്‍. |
Favorite Books | മലയാളം ഇംഗ്ലീഷ് നോവലുകള്‍ കഥകള്‍ ഇഷ്ടമാണ്... ആനന്ദിന്റെ കടുത്ത ആരാധികയാണ്..പിന്നെ മാധവിക്കുട്ടി, സി. രാധാകൃഷ്ണന്‍, സന്തോഷ് എച്ചിക്കാനം, പ്രിയ. എ .എസ് എന്നിവരെ ഇഷ്ടമാണ്. |