കാവാലം ജയകൃഷ്ണന്‍

My blogs

Blogs I follow

About me

Gender MALE
Industry Communications or Media
Occupation Art Director/Sr.Visualiser,N.L.Editor
Location Kavalam, Kerala, India
Links Audio Clip
Introduction അങ്ങു ദൂരെ മനസ്സിനടുത്ത്‌ ഹൃദയത്തോട്‌ തൊട്ടു കിടക്കുന്ന ഒരു ഗ്രാമം, കനവുകളില്‍ കരിവളകള്‍ കിലുങ്ങുന്ന ഗ്രാമം,പ്രിയ സഖി പ്രകൃതിയോടൊത്ത്‌ സാക്ഷാല്‍ പരം പുരുഷന്‍ അഭിരമിക്കുന്ന ദിവ്യ ഗ്രാമം,ഗന്ധര്‍വ്വ യാമങ്ങളില്‍ കൈതപ്പൂ ചൂടി പ്രണയ പരവശയാവാറുള്ള ഗ്രാമം,കരിനിലങ്ങളില്‍ കവിത വിളയുന്ന ഗ്രാമം,എന്‍റെ കുഞ്ഞു പൂന്തോട്ടത്തിലെ തുളസിപ്പൂവുകള്‍ തന്‍റെ പ്രിയ ഗ്രാമത്തെ കാണുവാന്‍ ഭഗവാന്‍ എഴുന്നള്ളുന്നതു കാത്തിരിക്കുന്നു. കിഴക്കുപുറം പാടത്തിന്‍റെ കിഴക്കേ അതിര്‍ത്തിയില്‍, ഹിമകണങ്ങളാല്‍ കുളി കഴിഞ്ഞെത്തിയ , അവളുടെ മൃദു മേനി കാണുവാന്‍ ദിവസവും രാവിലെ ആദിത്യ ഭഗവാന്‍ എഴുന്നള്ളി നില്‍ക്കുന്നു... പ്രണയാര്‍ദ്രമായ അരുണ കിരണങ്ങളേറ്റവളുടെ കവിളുകള്‍ ലജ്ജയാല്‍ ചുവന്നു തുടുക്കുന്നു,ആ കിരണങ്ങളുടെ പരിരംഭണത്തില്‍ അവള്‍ മുങ്ങി നിവരുമ്പോള്‍ ഞങ്ങളുടെ ഒരു ദിവസം തുടങ്ങുകയായി.അതെ ഇതു കാവാലം. സ്നേഹിക്കാനും, കളിക്കാനും,കഥ പറയാനും,കരയാനും, പഠിക്കാനും,സ്വപ്നം കാണുവാനും എനിക്കും ഒരിടമവള്‍ കരുതി വച്ചു.അവളുടെ സ്നേഹക്ഷീരാമൃത കുംഭവും പേറി അവിടെയെന്നെന്നും പൂന്തെന്നല്‍ വന്നിരുന്നു.നെല്ലോലകള്‍ താരാട്ടു പാടി ഉറക്കിയിരുന്ന എന്‍റെ ബാല്യകാലത്തിന്‍റെ മാധുര്യം,അവിടെ തുടങ്ങിയ ജീവിതയാത്രയില്‍ കണ്ട കാഴ്ചകളും, അനുഭവങ്ങളും തനിമ നഷ്ടപ്പെടാതെ എന്നാല്‍ മറ്റൊരു രൂപത്തില്‍ ഇവിടെ നമുക്കു പങ്കു വയ്ക്കാം.എന്‍റെ കയ്യില്‍ ഇതിലേറെ വിലമതിക്കുന്ന മറ്റൊന്നില്ല
Interests വായിക്കുക, എഴുതുക, സ്നേഹിക്കുക, ചിത്രം വരയ്ക്കുക, യാത്ര ചെയ്യുക...
Favorite Movies പദ്മരാജന്‍റെ ചിത്രങ്ങള്‍, ശ്രീനിവാസന്‍റെ ചില ചിത്രങ്ങള്‍... ഇനിയും ചിലതു കൂടി...
Favorite Music Classicals, വയലാറിന്‍റെ പാട്ടുകള്‍, യൂസഫ് അലിയുടെ പാട്ടുകള്‍, ശ്രീകുമാരന്‍ തമ്പിയുടെ പാട്ടുകള്‍, താമ്രപര്‍ണ്ണി നദിക്കരയിലിരുന്ന്‌ രാജന്‍ തോമസ്‌ സാര്‍ ‍പാടിക്കേള്‍പ്പിച്ചിട്ടുള്ള പാട്ടുകള്‍...
Favorite Books Philosophical Books