അസിന്‍

My blogs

Blogs I follow

About me

Industry Arts
Occupation Business / Film Industry
Location Attingal, Kerala, India
Introduction ഞാന്‍ അസിന്‍. ജനനം വെഞ്ഞാറമൂട് (തിരുവനന്തപുരം ജില്ല) ലീലാരവി ആശുപത്രിയില്‍ . അനുജന്‍, എനിയ്ക്കേറ്റവും പ്രിയപ്പെട്ട എന്റെ പെങ്ങള്‍ , പിന്നെ മാതാപിതാക്കള്‍ . ഇതാണെന്റെ കുടുംബം. പ്രാഥമികവിദ്യാഭ്യാസവും ഹൈസ്കൂള്‍ വിദ്യാഭ്യാസവും ആറ്റിങ്ങള്‍ വിദ്യാഭ്യാസ ജില്ലയില്‍ ആയിരുന്നു. ബിരുദവും ബിരുദാനന്തര ബിരുദവും പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്നും നേടി. മദ്രാസ് ICAT-ഇല്‍ നിന്നും ഡിജിറ്റല്‍ മീഡിയയില്‍ പി.ജി.ഡിപ്ലോമ. ആസ്ത്രേലിയയില്‍ ഗവേഷണം നടത്തണമെന്ന ആ‍(ത്യാ)ഗ്രഹത്തില്‍ IELTS. പക്ഷേ പോകാന്‍ പറ്റിയില്ല. കുറച്ച് അഹങ്കാരം. മുന്‍‍കോപം. പൊങ്ങച്ചം... ഏറ്റവും കൂടുതല്‍ ഇഷ്ടം ഗ്രാഫിക്സ്. ദശാവതാരം എന്ന സിനിമയുടെ എഡിറ്റിങ്ങ് വേളയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. മലയാളനാടിനോടും മലയാള ഭാഷയോടും ഒടുങ്ങാ‍ത്ത ആവേശം! സംഗീതം സിരകളില്‍ നിറച്ച്, ഈരടികള്‍ നാവില്‍ വിടര്‍ത്തി ഹൃദയത്തിലെ താളലയങ്ങളുടെ ചിറകടിയൊച്ച കേട്ട് സംഗീതത്തില്‍ ലയിച്ച് അതില്‍ മുങ്ങിത്താഴാന്‍ കൊതിയ്ക്കുന്ന; സംഗീത്തെയും, മഴയേയും, മലയാളത്തേയും ഒരുപാടൊരുപാടിഷ്ടപ്പെടുന്ന ഒരു സാധു മലയാളി