പെണ്‍കൊടി

My blogs

Blogs I follow

About me

Gender FEMALE
Industry Engineering
Location Palakkad, Kerala, India
Introduction വര്‍ഷയെന്ന് പേര്. എഴുത്ത്, വാചകമടി, വായന, യാത്രകള്‍ , സാഹസിക വിനോദങ്ങള്‍ , നാടകം, ഫോട്ടോഗ്രാഫി, നിറങ്ങള്‍ എന്നിവ ഇഷ്ടപ്പെടുന്നു. നല്ല തണുപ്പുള്ള ഒരു രാവിലെ ഒരുപാട് ദൂരെയുള്ള സ്ഥലത്തേക്ക് കാറോടിച്ചുപോയി പ്രകൃതിഭംഗി ആസ്വദിച്ച് നല്ലൊരു കാപ്പിയും കുടിച്ച് മറ്റൊന്നും പ്രത്യേകിച്ച് ചെയ്യാതെ തിരിച്ച് വീട്ടിലേക്ക് വരുന്നതില്‍ വലിയ വലിയ സന്തോഷം കണ്ടെത്തുന്ന പ്രകൃതം. എഞ്ചിനീയറിംഗ് 4 വര്‍ഷം പഠിച്ചെന്നു സര്‍ട്ടിഫിക്കറ്റ് പറയുന്നു. പിന്നെ അതിന്റെ പേരില്‍ നാട്ടിലും വിദേശത്തുമൊക്കെയായി ജോലി ചെയ്തു. ചെയ്തു കൊണ്ടിരിക്കുന്നു. പഠിക്കുന്നത് വളരെ രസകരമായി കണക്കാക്കുന്ന ആളായതുക്കൊണ്ട് 2 വര്‍ഷം കച്ചവട തന്ത്രങ്ങള്‍ പഠിച്ചു. അതുപയോഗിച്ചു തുടങ്ങിയിട്ടില്ല.
Interests വായിക്കാന്‍ ഇഷ്ടമാണ്‌... വാചകമടിക്കാനും ഇഷ്ടമാണ്‌.. പകല്‍ സ്വപ്നം കാണാനും പിന്നെ ആ കണ്ട സ്വപ്നങ്ങളെ ക്കുറിച്ചോര്‍ത്ത്‌ വെറുതെ ചിരിക്കാനും ഓരോന്നു ആലോചിച്ചു കൊണ്ട് മഴയെ നോക്കി നില്‍ക്കാനും പിന്നെ സിനിമകള്‍ കാണാനും ഇഷ്ടമാണ്‌.. ഇനിയുമുണ്ട് ഒരുപാട് ഇഷ്ടങ്ങള്‍.. അതെല്ലാം എന്റെ ജീവിതത്തിലെ എന്റെ ലോകത്തിലെ അപ്പൂപ്പന്‍ താടികളായി പറന്നു നടക്കുകയാണ്‌... എപ്പോഴെങ്കിലുമായി പറയാം..
Favorite Movies നല്ല സിനിമകളുടെ ആരാധികയാണെങ്കിലും വലുതായി വിമര്‍ശിക്കാറില്ല.
Favorite Music കവിതയുടെ സ്വാധീനമുള്ള പാട്ടുകളോടാണ്‌ കൂടുതല്‍ താല്‍പര്യം.
Favorite Books പലപ്പോഴും പുസ്തകങ്ങളേക്കാള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടത് അവയിലെ ചില തിളങ്ങുന്ന കഥാപാത്രങ്ങളെയാണ്‌.. അങ്ങനെ കുറെയേറെയുണ്ട്..