മാള കാഴ്ചകള്‍

My blogs

About me

Gender Male
Location Mala, Thrissur, Kerala, India
Links Wishlist
Introduction എന്റെ ജീവിത യാത്രക്കിടയിൽ കണ്ടതും കേട്ടതുമായ കാഴ്ചകളുടെ ചെറു നുറുങ്ങുകളാണ് ഇവിടെ പങ്കുവെക്കുന്നത്... ഒരു ഭാഗത്ത് ടിപ്പുവിന്റെ നെടും കോട്ട... മറുഭാഗത്ത് കൊതി കല്ലുകളെ തഴുകി ഒഴുകുന്ന ഓർപുഴ.. ഇവ നിശബ്‌ദമായി കാവൽ നിൽക്കുന്ന പഴയ കൊച്ചി തിരുവിതാംകൂർ അതിർത്തി ഗ്രാമമായ നമ്മുടെ മാള. മാളയുടെ "ടാ"വട്ടത്തിലെ മാത്രം കാഴ്ച്ചകളിലൂടെയാണ് ഇവിടെ കടന്നു പോകുന്നത്. കേരളത്തിന്റെ ഭൂപടമെടുത്ത് രണ്ടായി മടക്കിയാൽ ഏതാണ്ട് മധ്യഭാഗത്ത് വരും മാളയുടെ സ്ഥാനം. ഇപ്പോഴാണെങ്കിൽ തൃശൂർ ടൗണിലേക്കും എറണാകുളം പട്ടണത്തിലേക്കും ഏതാണ്ട് തുല്യദൂരം..ഒരു വൃത്തത്തിന്റെ ചുറ്റുമെന്ന പോലെ മധ്യ കേരളത്തിലെ പ്രധാന പട്ടണങ്ങളായ ഇരിങ്ങാലക്കുടയും, കൊടകരയും,ചാലക്കുടിയും, പറവൂരും,അങ്കമാലിയും, കൊടുങ്ങല്ലൂരുമെല്ലാം മാളയുടെ അച്ചുതണ്ടിന് ചുറ്റുമായി 14 കിലോമീറ്റർ അകലത്തിനുള്ളിലാണ് നില കൊള്ളുന്നത്ന്ന് വേണമെങ്കിൽ പറയാം..!! ............................................ SureshBabu.. Mala Kazhchakal.