നരിക്കുന്നൻ

My blogs

Blogs I follow

About me

Gender Male
Industry Transportation
Location പെരിന്താറ്റിരി / മലപ്പുറം, കേരളം, India
Introduction പുഞ്ചിരിയും കണ്ണീരും മഴയായും തീക്കാറ്റായും ഹൃദയഭിത്തികളിൽ നിലക്കാതെ ചെണ്ടകൊട്ടുന്ന ജീവിതത്തിന്റെ ഉഴുതുമറിച്ച ഇന്നലെകളുടെ ഓർമ്മ പുസ്തകങ്ങളിൽ ഹൃദയരക്തംകൊണ്ടെഴുതി മടക്കിവെക്കാതെയെന്നും ഞാൻ മാത്രം വായിക്കുന്ന ഓർമ്മച്ചീന്തുകളെ സൂര്യരശ്മികൾപോലും പതിക്കാതെ എന്നോടൊപ്പം മണ്ണിലലിയാൻ വെച്ചതിനെ മാത്രം ഇവിടെ കാണില്ല. ഇന്നിന്റെ സ്വർഗ്ഗം പണിയുന്ന തിരക്കിനിടയിൽ അകം ശൂന്യമാണെന്ന ഓട്ടുപാത്രങ്ങളുടെ ചിലമ്പിച്ച ശബ്ദമല്ലാതെ ഇവിടെയൊന്നും കിട്ടില്ല. വായിക്കാനാണ് ഏറെയിഷ്ടം, വായിച്ചും എഴുതിയും വരച്ചും എന്റെ പ്രവാസത്തിന്റെ ചുമരിൽ 25ആമത്തെ കലണ്ടറും തൂങ്ങിയിരിക്കുന്നു. വളഞ്ഞ് പുളഞ്ഞ് അനന്തമായി നീണ്ട്പോകുന്ന ഈ വഴിയിൽ ഇനിയും പ്രതീക്ഷയോടെ കണ്ണിലുടക്കിയേക്കാവുന്ന എന്റെ വീട്ടിലേക്കുള്ള വഴിയാണ് ഇരുപത്തഞ്ച് വർഷമായി ഞാൻ തിരയുന്നത്. മറ്റേതിനേക്കാളും ആ വഴിയിലെത്തിച്ചേരലാണിന്നെന്റെ വലിയ സ്വപ്നവും.
Interests വായന, വര, സിനിമ, സംഗീതം, യാത്ര, Moreover, നാളെ എന്താകുമെന്നതല്ല, ഇന്ന് എങ്ങനെ ജീവിച്ചു എന്നതാണ് പ്രധാനം..... നാളെ കിട്ടുമെന്നുറപ്പില്ലാത്ത സ്വർഗ്ഗത്തേക്കാൾ ഇന്നിന്റെ ഭൂമികയിൽ സ്വർഗ്ഗം പണിയുക.
Favorite Movies അനന്തമായി നീണ്ട്പോകുന്ന നിരവധിയുണ്ട് ഇഷ്ട സിനിമകൾ...
Favorite Music നല്ല പതിഞ്ഞ താളത്തിൽ ഹൃദയത്തിലേക്ക് ആർദ്രമായി ഒലിച്ചിറങ്ങുന്ന പാട്ടുകൾ ഭാഷാപരിധിയില്ലാതെ ആസ്വദിക്കും.
Favorite Books നിരവധിയുണ്ട് ലിസ്റ്റിൽ.. അനന്തമായി നീണ്ട്പോകുന്ന പുസ്തകങ്ങളുടെ പേരുകൾ. ആദ്യമായി വായിച്ച ഒരു മുഴുപുസ്തകം എസ് കെ പിയുടെ ‘ഒരു ദേശത്തിന്റെ കഥ’യാണ്. അതിലെ ശ്രിധരനാണ് എന്നെ പുസ്തകശാലയിലേക്കും ലൈബ്രറിയിലേക്കും തള്ളിവിട്ടത്. അവസാനമായി വായിച്ചത് കെ.ആർ മീരയുടെ ഖബറാണ്. രണ്ട് പുസ്തകങ്ങൾക്കുമിടയിൽ വായിച്ച് പോയ ഇഷ്ടപുസ്തകങ്ങളുടെ കണക്കെടുക്കുക ബുദ്ധിമുട്ടായിരിക്കും.