കരീക്കാടൻ

My blogs

About me

Gender Male
Industry Engineering
Location Ernakulam (currently working in Dubai), Kerala, India
Introduction എടുത്തു പറയത്തക്ക സവിശേഷതകളൊന്നും തന്നെ അവകാശപെടാനില്ലാത്ത ഒരു സാധാരണക്കാരനാണ് ഞാൻ. ഒരു ബ്ലോഗ് എഴുത്തിന്റെ രീതികളോ വശങ്ങളോ സാധാരണത്വമോ മിതത്വമോ ഒന്നും തന്നെ നിങ്ങൾക്കു എന്റെ വാചകങ്ങളിൽ കണ്ടെത്താനായെന്നു വരില്ല. എന്റെ മനസ്സിന്റെ പുസ്തകതാളുകളിൽ തെളിഞ്ഞു വരുന്ന അക്ഷരചിത്രങ്ങൾ കോറിയിടാനായുള്ള ഒരു പ്രതലം മാത്രമായാണ് ഞാനിപ്പോൾ ഇതിനെ കാണുന്നത്. ശക്തമായ ഉപദേശങ്ങളിലൂടെയും അഭിപ്രാ‍യ പ്രകടനങ്ങളിലൂടെയും എന്നെ പിന്തുണക്കുകയും, വിമർശനങ്ങളിലൂടെ എന്റെ തെറ്റുകൾ തിരുത്തുകയും ചെയ്യുമ്പോൾ നിങ്ങൾ നൽകുന്നത് എന്റെ ആത്മ സാഫല്യത്തിന് പോഷണമാണ്. പകരം ഞാൻ നിങ്ങൾക്കായ് എന്റെ മനസ്സു പങ്കു വയ്ക്കാം, കൂട്ടത്തിൽ എന്റെ വികാരങ്ങളും വിചാരങ്ങളും. പരാജയപെട്ടുകൊണ്ടിരിക്കുന്ന ഒരു ജനസമൂഹമാണ് നമ്മുടേതെന്ന കാഴ്ചപ്പാടാണ് എന്നെ ‘പരാജിതൻ’ എന്ന നാമം സ്വീകരിക്കാൻ പ്രേരിപ്പിച്ചത് (അനുകൂലിക്കുവാനാകാത്ത അനുവാചകർ സദയം ക്ഷമിക്കുക). എപ്പോഴെങ്കിലും കേട്ടുമറന്ന വാക്കുകളോ വാചകങ്ങളോ ഇടയിൽ പെട്ടു പോയിട്ടുണ്ടെങ്കിൽ അവയിലേക്കു വിരൽ ചൂണ്ടി എനിക്കു തിരിച്ചറിവു നൽകാൻ ശ്രമിക്കണമെന്നു അഭ്യർത്ഥിക്കുന്നു. ഇതാ ഞാൻ എന്റെ (വി)കൃതികൾ നിങ്ങളുടെ മുൻപിൽ സമർപ്പിക്കുന്നു.