സോജൻ തോമസ്

About me

Gender Male
Industry Engineering
Location Manama, Manama, Bahrain
Introduction ദൈവം വാസ്തവത്തിൽ ഉണ്ടോ? ഉണ്ടെങ്കിൽ കേവലം ഒരു കുർബാന കാണുന്നതിലോ, കുംബസാരത്തിലോ തീരേണ്ട ഒന്നാണോ നമ്മുടെ ദൈവവുമായുള്ള ബന്ധം? എന്റെ സൃഷ്ടാവുമായി വ്യക്തിപരമായ ഒരു ബന്ധത്തിലായിരിക്കുവാൻ എനിക്കെന്തുകൊണ്ട് കഴിയുന്നില്ല? തുടങ്ങിയ ചോദ്യങ്ങൾ ബാല്യം മുതൽ എന്നേ അലട്ടിയിരുന്നു. ഒപ്പം പ്രീയപെട്ടവരുടെ മരണങ്ങളും മരണശേഷം അവർ എവിടെ പോവുന്നു എന്നതും എന്റെ ആകുലതയായിരുന്നു. ഇത്തരത്തിലുള്ള അടിസ്ഥാന വിഷയങ്ങൾക്ക്, കേവലം മതപരമായ ചില വിശ്വാസങ്ങൾക്കും ഉത്തരങ്ങൾക്കുമപ്പുറം, കൃത്യമായ ഒരു ബോധ്യം മനുഷ്യന് ഉണ്ടാവേണ്ടത് ആവശ്യമെന്നു തന്നെ ഞാൻ വിശ്വസിച്ചിരുന്നു. വിദ്യാഭ്യാസത്തിനു ശേഷം അതിജീവനത്തിനായുള്ള യാത്രകളിൽ ചുറ്റും കണ്ട പരുക്കൻ ജീവിത യാധാർഥ്യങ്ങൾ, സാമൂഹിക ഉച്ചനീചത്വങ്ങൾ, ദാരിദ്യങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, ക്രൂരമായ കുറ്റകൃത്യങ്ങൾ, ഇവയൊക്കെയും ദൈവിക സങ്കല്പത്തിന്റെ അസ്ഥിത്വം തന്നെ ചോദ്യം ചെയ്യപ്പെടുവാൻ മതിയായ കാരണങ്ങളായിരുന്നുവെങ്കിലും, ഞാൻ എന്റെ അന്വോക്ഷണം തുടർന്നു കൊണ്ടേയിരുന്നു. അങ്ങനെ രണ്ടായിരത്തി ഒന്നു മുതൽ പല ചോദ്യങ്ങൾക്കും എനിക്ക് ഉത്തരം ലഭിച്ചു തുടങ്ങി. ഇപ്പോൾ ബഹറിനിലെ ഒരു പ്രാദേശിക സഭയിൽ ചില ഉത്തരവാദിത്വങ്ങൾ എന്നിൽ ഏല്പിക്കപെട്ടിരിക്കുകയാണ്. പല ഭാഷക്കാർ ഞങ്ങളുടെ സഭയിൽ അംഗങ്ങളായതിനാൽ, മലയാളം ഒഴിവാക്കേണ്ടി വരുന്നു. ഞങ്ങൾ പങ്കു വയ്ക്കുന്ന ചില ആത്മീയ സത്യങ്ങൾ ഇവിടെ പ്രസിദ്ധീകരിക്കുകയാണ്.
Interests Follow Jesus
Favorite Books Bible